മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള ആരംഭിച്ചത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയുടെയും എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെയും സഹകരണത്തോടെയാണു വാളകം കമ്യൂണിറ്റി ഹാളില്‍ സമൂഹ അടുക്കള ആരംഭിച്ചത്. രോഗ ബാധിതര്‍, നിരീക്ഷണത്തില്‍ കഴിയുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് എന്നിവര്‍ക്കു ദിവസവും രണ്ടു നേരം അടുക്കളയില്‍ നിന്നു ഭക്ഷണം എത്തിക്കും.
ആദ്യ ദിനം 32 പേര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും വീടുകളില്‍ എത്തിച്ചു നല്കി. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ ആണു രോഗികളുടെ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നത്.
കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പള്ളിയിലും ഒല്ലൂരിലും സമൂഹ അടുക്കളകള്‍ ആരംഭിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് എറികാട് ഗവ. യുപി സ്കൂളിലാണ് സമൂഹ അടുക്കള തുറന്നത്. പുതുപ്പള്ളിയില്‍ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണം പാകം ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കും.
ഒല്ലൂരില്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഒരുക്കുന്ന സമൂഹ അടുക്കള ഒരുങ്ങിയത്. ഒല്ലൂരിലെ പനംകുറ്റിച്ചിറ യുപി സ്കൂളില്‍ ആരംഭിച്ച അടുക്കളയില്‍ നിന്നും കോര്‍പറേഷനിലെ 55 ഡിവിഷനുകളിലുള്ളവര്ക്കാണ് ഭക്ഷണം ലഭിക്കുക.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്പറേഷന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഭക്ഷണം വീടുകളിലെത്തിക്കാന്‍ 25 പേര് തയ്യാറായിട്ടുണ്ട്. കൂടാതെ ആശാ വര്‍ക്കര്‍മാര്‍, വൈലോപ്പിള്ളി സ്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നിവരും സഹായത്തിനെത്തും.