പിറവം: കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കാണ് സ്വന്തം മുതല്‍ മുടക്കില്‍ കുടുംബശ്രീ ഭക്ഷണം എത്തുച്ചു നല്‍കുന്നത്.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു വീടുകളില്‍ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്. ഇവര്‍ക്കു ഭക്ഷണം എത്തിക്കുകയെന്നതു വെല്ലുവിളിയായപ്പോഴാണു കുടുംബശ്രീ സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നതെന്നു സിഡിഎസ് അധ്യക്ഷ ഷീബ യോഹന്നാന് പറഞ്ഞു.
ആറ് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണു ഹോട്ടല്‍ നടത്തുന്നത്. കൊവിഡ് സെന്ററിലേക്കുള്ള ഭക്ഷണത്തിനു വേണ്ടി വരുന്ന മുതല്‍ മുടക്കും ഇപ്പോള്‍ ഇവരാണു വഹിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കുടുംബശ്രീ അംഗങ്ങള്‍ രാവിലെ 5നു ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോള്‍ വൈകിട്ടു 7 മണിയാകും.അപ്പവും ദോശയും പച്ചക്കറികളുമെല്ലാം ഉള്‍പ്പെടുന്നതാണു പ്രഭാത ഭക്ഷണം. ഉച്ചക്കു ചോറ്, വൈകിട്ട് ചായയും ചെറുകടികളും, രാത്രി ചപ്പാത്തിയും പച്ചക്കറിയും എന്നിങ്ങനെയാണു കൊവിഡ് സെന്ററിലേക്കുള്ള മെനു.