കൊച്ചി: ബോട്ടിലില്‍ നിറച്ച മാങ്ങാ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി.
ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഈ വിധത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം കണ്ടെത്താന്‍ ഉള്ള സംവിധാനങ്ങളൊന്നും വിമാനത്താവളത്തില്‍ ഇല്ലെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ നിന്ന് മാത്രമാണ് ഇത് കണ്ടെത്താന്‍ കഴിഞ്ഞത്. സ്വര്‍ണ്ണവുമായെത്തിയ കണ്ണൂര്‍ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
അതേസമയം, ബംഗളൂരുവില്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയിലായി. കാസര്‍കോട് സ്വദേശി ഇബ്രാഹീം അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നും വന്ന ഇബ്രാഹിമിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണ്ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.