കാലടി: സ്വാതന്ത്ര്യ സമര സേനാനികളുടെ മുതല്‍ കേരള മുഖ്യമന്ത്രിമാരുടെ പേരുകള്‍ വരെ കൃത്യമായി പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി മൂന്ന് വയസുകാരി നൈനിക. യോര്‍ദനാപുരം നെടുവേലി ജിത്തു ജോഷിയുടെയും കീര്‍ത്തനയുടെയും മകളാണു നൈനിക.
സ്വാതന്ത്ര്യ സമര സേനാനികള്‍, കേരള മുഖ്യമന്ത്രിമാര്‍, വിവിധ പച്ചക്കറികള്‍, പഴങ്ങള്‍, ഇന്ത്യയിലെ പര്‍വതങ്ങള്‍, നിറങ്ങള്‍ എന്നിവയെല്ലാം ലാപ്ടോപ്പില്‍ കാണിച്ചു കൊടുത്താല്‍ അവയുടെ പേരുകള്‍ നൈനിക കൃത്യമായി പറയും.
അമ്മ കീര്ത്തനയാണു നൈനികയെ ഇതു പഠിപ്പിച്ചു കൊടുത്തത്. മകളുടെ വ്യത്യസ്തമായ കഴിവ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതരെ മാതാപിതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം നൈനികയുടെ കഴിവിന്റെ വിഡിയോ എടുത്ത് അയച്ചുകൊടുത്തു.
തുടര്‍ന്നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിസിന്റെ സര്‍ട്ടിഫിക്കറ്റും മെഡലും നൈനികയ്ക്കു ലഭിച്ചത്. ഇതോടെ നൈനിക നാട്ടിലെ താരമായി മാറി. 6 മാസം പ്രായമുള്ള യുവേന് നൈനികയുടെ സഹോദരനാണ്.