മുളന്തുരുത്തി: മുളന്തുരുത്തിയില്‍ ഹോട്ടലുകളിലെ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 3 ഹോട്ടലുകള്‍ അടപ്പിച്ചു. മേഖലയില്‍ ഷിഗെല്ല അടക്കമുള്ള രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
കഴിഞ്ഞ ദിവസം മുളന്തുരുത്തിയില്‍ നടത്തിയ പരിശോധനയില്‍ 3 ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനാലാണു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗിലന്‍ സാമൂവലിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലുകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശിച്ചു നോട്ടിസ് നല്‍കിയത്.
ചോറ്റാനിക്കര പഞ്ചായത്തില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണു ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആരോഗ്യ വകുപ്പ് ജീവനക്കാരാണു പരിശോധന നടത്തുന്നത്. ചോറ്റാനിക്കര, ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പരിശോധന നടത്തി.