കൊച്ചി: കൊച്ചി വൈറ്റിലയില്‍ മത്സ്യത്തിന്റെ തൊലിക്കിടയില്‍ ജീവനുള്ള ഇന്നലെ പുഴുവിനെ കണ്ടെത്തി. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് നിരവധി പുഴുക്കളെ കണ്ടെത്തിയത്. വീടിന് സമീപത്ത് കൂടി പോയ ഇരുചക്രവാഹനത്തില്‍ വന്ന മത്സ്യ കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയതാണ് ഈ മീനിനെ.
പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വീട്ടുകാര്‍ ഡിവിഷന് കൗണ്‍സിലര്‍ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരമറിയിച്ചെങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അധികൃതര്‍ എത്തിയില്ല. എന്നാല്‍ ഇവര്‍ എത്തുന്നത് വരെ മീന്‍ സൂക്ഷിച്ചുവയ്ക്കുമെന്ന് അഗസ്റ്റിന് വ്യക്തമാക്കി. തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് മീന്‍ വന്നതെന്നാണ് സൂചന.