തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഐഎഎസ് അസോസിയേഷന് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍ണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് ഒരു ദിവസത്തെ ശമ്പളം കൂടി നല്കാന് തീരുമാനിച്ചതെന്ന് ഐഎഎസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ ആശാ തോമസും സെക്രട്ടറി ഡോ കെ ബിജുവും അറിയിച്ചു.