ചാരുംമൂട്: മിനിക്ക് ചികിത്സാസഹായവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തി, 325000 രൂപ കൈമാറി. കരിമുളക്കല്‍ വിളയിലയ്യത്ത് വീട്ടില്‍ വീട്ടമ്മയായ മിനി (45)യുടെ നട്ടെല്ലിന്റെ ശാസ്ത്രക്രിയ്ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സംഘടനകള്‍ സമാഹരിച്ച 325000 രൂപ ഉമ്മന്‍ചാണ്ടി മിനിക്ക് നല്‍കിയത്.
മിനിക്ക് കൂടുതല്‍ സഹായങ്ങള്‍ക്കായി മുഖ്യമന്ത്രിയെ ബന്ധപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചുനക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ബിരിയാണി ചാലഞ്ചിലൂടെ 185000 രൂപ സമാഹരിച്ചു. രാജീവ് ഗാന്ധി സാംസ്കാരിക വേദി ഗ്ലോബല്‍ കമ്മിറ്റി 100000 രൂപയും ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി 15000 രൂപയും ചുനക്കരയിലെ ഒരു കോണ്‍ഗ്രസ് നേതാവ് 25000 രൂപയും നല്കി.
കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജി ഹരിപ്രകാശ്, മുന്‍ എംഎല്‍എ കെകെഷാജു, മണ്ഡലം പ്രസിഡന്റ് എസ്.മനേഷ് കുമാര്‍, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര്.രതീഷ് കുമാര്‍, രാജീവ് ഗാന്ധി സാംസ്കാരിക വേദി ചെയര്മാന് ഷാജി തങ്കച്ചന്, യൂത്ത് കോണ്‍ഗ്രസ് ചുനക്കര മണ്ഡലം പ്രസിഡന്റ് രാജേഷ് പനയ്ക്കല്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഷൈജു ജി.സാമുവല്‍, എസ്. സാദിഖ്, എസ്.ഷംജിത്ത്, ഷാജി മുഹമ്മദ് സക്കീര്‍, മുത്താര രാജ് എന്നിവര്‍ സാക്ഷ്യം വഹിച്ചു.