കഞ്ഞിക്കുഴി: ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡോര്‍ഡെലിവറി സേവനം ‘ഒപ്പം ഈസിഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു. അടച്ചുപൂട്ടലിന്റെ നാളുകളില്‍ കഞ്ഞിക്കുഴിക്കാര്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തി ഉപ്പുമുതല്‍ കര്‍പ്പൂരംവരെ വീട്ടിലെത്തിക്കുന്നതാണ് സേവനം.
തൊഴില്‍രഹിതരായ പത്തുയുവാക്കളുടെ കൂട്ടായ്മയാണിത്. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഗ്രാമപ്പഞ്ചായത്തിന്റെ ‘ഒപ്പം ഈസിഷോപ്പി’ എന്ന സേവനത്തിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ല.
ഓംനാഥ്, ആദര്‍ശ്, ജയരാജ്, സഞ്ചിത്ത്, ഹരികൃഷ്ണന്, ഹരികൃഷ്ണന്, ഉണ്ണിക്കൃഷ്ണന്, തനുഷ്, ആരോമല്‍, ഉണ്ണി എന്നിവരാണ് ഒപ്പം ഈസിഷോപ്പിയിലെ വൊളന്റിയര്‍മാര്‍. ഇവര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍കാര്‍ഡും ഗ്രാമപ്പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എംഎല്‍എ പി പ്രസാദ് നിര്‍വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന്, വൈസ് പ്രസിഡന്റ് എം. സന്തോഷ്കുമാര്‍, എംഡി സുധാകരന്, കെകെ പ്രതാപന്, ഫെയ്സി വി ഏറനാട് തുടങ്ങിയവര്‍ പങ്കെടുത്തു.