ചാരുംമൂട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടി നടന് ജഗദീഷ് രംഗത്ത്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷാജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് നടന് ജഗദീഷും സംവിധായന് രഞ്ജിത്തും റോഡ്ഷോ നടത്തിയത്.
ചുനക്കര പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നുമാണ് റോഡ്ഷോ ആരംഭിച്ചത്. ചാരുംമൂട് ടൗണ്‍, താമരക്കുളം ജംഗ്ഷന്, ചൂനാട് ജംഗ്ഷന് എന്നിവിടങ്ങളിലെ സമ്മേളനങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഒപ്പമുണ്ടായിരുന്നു.
അതേസമയം, കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിന് വോട്ട് തേടി സിനിമാതാരം ആസിഫ് അലി റോഡ് ഷോ നടത്തി. നടനും സിറ്റിംഗ് എംഎല്‍എയുമായ മുകേഷ് വീണ്ടും ജനവിധി തേടുമ്പോള്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാക്കി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തങ്കശേരിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തീരദേശത്തെ വിവിധ മേഖലകളിലെത്തിയ ആസിഫ് അലി സഹപ്രവര്‍ത്തകനായ മുകേഷിനായി വോട്ട് അഭ്യര്‍ഥിച്ചു. തീരദേശത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പര്യടനം നടത്തി.