വള്ളികുന്നം: സാമൂഹിക സുരക്ഷാപെന്ഷന് വോട്ടിനുള്ള കൈക്കൂലിയല്ല, പാവങ്ങളുടെ അവകാശമാണെന്നു ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. മാവേലിക്കര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എംഎസ് അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചൂനാട്ടുനടന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുംനാളിലും കേരളം ചെങ്കൊടി ഉയര്‍ത്തിത്തന്നെ നില്ക്കും. പാവങ്ങള്‍ക്ക് ഇത്രയും സഹായംനല്കിയ മറ്റൊരുസര്‍ക്കാര്‍ ഇന്ത്യയിലില്ല. ബിജെപി കേരളത്തിനെന്നല്ല, ഈ രാജ്യത്തിത്തിനുതന്നെ പറ്റിയവരല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഇടതുമുന്നണി വള്ളികുന്നം പടിഞ്ഞാറ്് മേഖലാപ്രസിഡന്റ് പി ഷാജി അധ്യക്ഷനായി. സിഎസ് സുജാത, എന്‍എസ് ശ്രീകുമാര്‍, എസ് രാജേഷ്, വികെ അജിത്ത്, കെ ജയമോഹന്, എന്‍ മോഹന്‍കുമാര്‍, ഷിബിന്‍ രാജ്, ജെ രവീന്ദ്രനാഥ്, ബിജി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.