ചേര്‍ത്തല: യുകെജി വിദ്യാര്‍ത്ഥിക്ക് 10 ലക്ഷം രൂപ ചെലവ് വരുന്ന അടിയന്തരശസ്ത്രക്രിയയ്ക്കായി സഹപാഠികളായ കുരുന്നുകള്‍ കൈകോര്‍ത്തു സമാഹരിച്ച തുക സഹായമായി നല്കി. വൃക്കസംബന്ധമായ രോഗത്തിന് അടിയന്തരശസ്ത്രക്രിയ ആവശ്യമായ സഹപാഠിക്കായാണ് കുരുന്നുകള്‍ ഒത്തുചേര്‍ന്ന് സഹായം നല്‍കിത്.
ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂളിലെ യുകെജി. വിദ്യാര്‍ഥി അഹമ്മദ് റഹ്മാനാണ് 10 ലക്ഷത്തിലധികം രൂപ വേണ്ടിവരുന്ന അടിയന്തര ശസ്ത്രക്രിയ. ഇതുകണ്ടെത്താന്‍ വിഷമിച്ച കുടുംബത്തെ സഹായിക്കാനാണു കുരുന്നുകള്‍ തയ്യാറായത്.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്നപ്പോള്‍ 2.43 ലക്ഷം രൂപയാണു സമാഹരിച്ചത്. തുക നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് കൈമാറി. ഹെഡ്മാസ്റ്റര് എസ് ധനപാല്‍, പി ഷാജിമോഹന്‍, പിടിഎ പ്രസിഡന്റ് പിടി സതീശന്, സ്റ്റാഫ് സെക്രട്ടറി ബിഎന്‍ മധു, അധ്യാപകരായ എന്‍എസ് ശ്രീകുമാര്‍, ടിഎസ് സന്ദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.