വള്ളികുന്നം: വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും വീട് വയ്ക്കാന്‍ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്കി നാടിന് മാതൃകയായി എഎസ്ഐ. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസാണ് സ്റ്റുഡന്റ് പോലീസ് കെഡറ്റ് രാഹുലിന് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അടിത്തറ ഒരുക്കുന്നതിന് ഭൂമി നല്‍കിയത്.
തന്റെ വീടിനോടു ചേര്‍ന്നുള്ള 5 സെന്റ് സ്ഥലമാണ് പ്ലസ് ടു വിദ്യാര്‍ഥിക്കും കുടുംബത്തിനും നല്കി ഹാരിസ് നന്മയുടെ മാതൃകയായത്. 29ന് വൈകിട്ട് 5 മണിക്ക് കായംകുളത്ത് യു പ്രതിഭ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന് രേഖകള്‍ കൈമാറും. സ്ഥലത്തിന്റെ റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി.
കായംകുളം ബോയ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സ്റ്റുഡന്റ് പോലീസ് കെഡറ്റായ രാഹുല്‍. വര്‍ഷങ്ങളായി വാടകവീടുകളില്‍ താമസിക്കുന്ന രാഹുലിന്റെ കുടുംബം സ്ഥലം ലഭിക്കാനായി ജില്ലാ ഭരണകൂടത്തെയും ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍, ഭരണിക്കാവ് ഇലിപ്പക്കുളത്തെ തന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം നല്‍കാമെന്ന് ഹാരിസ് അറിയിക്കുകയായിരുന്നു.
ഭാര്യ ബീനയും 8 വയസ്സുകാരന് ഇദ്രിസും അടങ്ങുന്നതാണ് ഹാരിസിന്റെ കുടുംബം. രാഹുലിന്റെ കുടുംബത്തില്‍ മാതാപിതാക്കളും സഹോദരിയുമുണ്ട്.