കായംകുളം: ഒരു വശത്ത് മൃഗങ്ങളോട് കണ്ണില്ലാതെ ക്രൂരത ചെയ്യുമ്പോള്‍ മറുവശത്ത് മിണ്ടാപ്രാണികളെ കണ്ണുപോലെ പരിപാലിക്കുന്നവരും സമൂഹത്തിലുണ്ട്. സ്വന്തമായി വളര്‍ത്തുന്നവ അല്ലെങ്കില്‍പോലും തെരുവില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ അപകടത്തില്‍ പെടുന്നത് കണ്ടു നില്ക്കാന് ചിലര്‍ക്കാവില്ല. അങ്ങനെ കരുണയുള്ള ഒരുപറ്റം നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി.
കായംകുളം മുട്ടം ബസാര്‍ പാലത്തിന് സമീപമാണ് സംഭവം. മുട്ടം ബസാര്‍ പാലത്തിന് സമീപം ഉള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ ആണ് തെരുവ് നായ് കുടുങ്ങിയത്. ഉച്ചയോടെയാണ് സംഭവം. മൂന്ന് മണിക്കൂറോളം ആണ് തെരുവ് നായ കുടുങ്ങി കിടന്നത്.
തൊട്ടടുത്ത വ്യാപാരി റഷീദ് കറുകത റയില്‍ ആണ് നായ് കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. വിശന്ന് വലഞ്ഞ തെരുവ് നായ്ക്ക് അഹാരവും വെള്ളവും നല്‍കിയെങ്കിലും അത് കഴിക്കാന്‍ തയ്യാറായില്ല .പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറി ബാങ്ക് ഉദ്യോഗസ്ഥരായ അഭിഷേക്, വിഷ്ണു, പുത്തന്‍ കണ്ടത്തില്‍ മുജീബ്, കറുകതറയില്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു.