വന്നു വന്ന് കല്യാണം വരെ ഇപ്പോള്‍ ഓണ്‍ലൈനായി. വരണമാല്യം സഹോദരിയുടെ കയ്യില്‍ പാഴ്സലായി കൊടുത്ത് അയച്ചു സ്വന്തം വിവാഹം വീഡിയോകോള്‍ വഴി പങ്കെടുത്ത് ന്യൂജെന്‍ കല്യാണ ചെറുക്കന്. വരന് സുജിത്ത് സുധാകരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് സ്വന്തം വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് വധു എസ് സൗമ്യയുടെ കഴുത്തില്‍ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു.
മുംബൈയില്‍ സ്വകാര്യകമ്പനി ജീവനക്കാരനാണു സുജിത്. കുടുംബം മുംബൈയില്‍ സ്ഥിര താമസമാണ്. വിവാഹ ചടങ്ങിനായി മൂന്നാഴ്ച മുന്‍പ് വരനും കുടുംബവും നാട്ടിലെത്തി, കൊവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലായിരുന്നു.
വിവാഹത്തിനു 2 ദിവസം മുന്‍പു നടത്തിയ കൊവിഡ് പരിശോധനയിലാണ് സുജിത് പോസിറ്റീവായത്. ക്വാറന്റീനിലായതിനാല്‍ സുജിത്തിന്റെ കൂടെ നാട്ടിലെത്തിയ മാതാപിതാക്കള്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാനായില്ല. തുടര്‍ന്നാണ് നാട്ടില്‍ താമസിക്കുന്ന മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്.
സുജിത്തിന്റെ മാതൃസഹോദരീ പുത്രിയാണ് മഞ്ജു. കട്ടച്ചിറ മുട്ടക്കുളം ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വധു എസ് സൗമ്യയുടെ കഴുത്തില്‍ മഞ്ജു വരണമാല്യം അണിയിച്ചു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ‘വിവാഹം’ ഒന്നുകൂടി നടത്താന്‍ കാത്തിരിക്കുകയാണു സുജിത്.