കൊച്ചി: മഴക്കെടുതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പത്ത് ദിവസം തുടര്‍ച്ചയായി പെയ്ത മഴയുടെ ദുരന്തങ്ങളില്‍ നിന്നും കരകയറും മുന്‍പാണ് കാലവര്‍ഷം വീണ്ടും കനക്കുകയും സംസ്ഥാനത്തൊട്ടാകെ മഴക്കെടുതി വര്‍ധിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടനാട് മേഖലയുള്‍പ്പെടെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യഘട്ടത്തില്‍ തന്നെ വിവരണാതീതമായ ദുരിതങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്തൊട്ടാകെ ജീവഹാനി സംഭവിയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കോടിയേരി പറഞ്ഞു.