കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി മുഹമ്മദിന് തീവ്രആശയങ്ങള്‍ കിട്ടിയത് പിതാവ് ഇബ്രാഹീം മൗലവിയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. മഞ്ചേരിപള്ളിയില് ഉസ്താദാസി ജോലി ചെയ്യുന്ന ഇബ്രാഹീം മൗലവി തീവ്ര ആശയക്കാരനും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്.
പാര്‍ട്ടി നിര്‍ദേശിച്ച പ്രകാരമാണ് മൗലവി മലപ്പുറത്തേക്ക് പോയത്. ചെറുപ്പം മുതല്‍ എന്‍ഡിഎഫിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ആശയം തലയ്ക്ക് പിടിച്ച മുഹമ്മദ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴ അരൂക്കുറ്റിയിലെ 11 ാം വാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.
സംഭവത്തെ തുടര്‍ന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും പഴയ എന്‍ഡിഎഫിന്റെയും തീവ്ര ആശയം പിന്തുടരുന്നവരാണ് മുഹമ്മദിന്റെ കുടുംബം. പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നുള്ള കടുത്ത ആശയങ്ങള്‍ മുഹമ്മദ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പങ്കു വെച്ചിരുന്നു. തീവ്ര വര്‍ഗ്ഗീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതാണ് മുഹമ്മദിന്റെ പോസ്റ്റുകള്‍.
ഷിറാസിന്റെ കെയര്‍ ഡയഗ്നോസ്റ്റിസ് സെന്ററിലാണ് മുഹമ്മദ് തന്റെ എസ് എസ് എല്‍ സി ബുക്കും ആധാര്‍ കാര്‍ഡും ലൈസന്‍സും സൂക്ഷിക്കാന്‍ കൊടുത്തത്. ഇവിടെ നിന്നും മത സ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്.