തിരുവനന്തപുരം: പ്രളയബാധയില്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ 3 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട സ്കൂള്‍ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.