തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകള്‍ ഉടന്‍ നടത്തുമെന്ന് പിഎസ്സി. സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആസ്ഥാന/മേഖല/ജില്ല ഓഫീസുകളില്‍ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവച്ച ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളും സെപ്തംബര്‍ 21നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പിഎസ്സി പദ്ധതിയിട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച റീഷെഡ്യൂള്‍ അന്തിമഘട്ടത്തിലാണെന്നും വരുംദിവസങ്ങളില്‍ തന്നെ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈലിലൂടെയും എസ്എംഎസ് മുഖേനയും പത്രദൃശ്യമാദ്ധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിതീവ്രമായ മഴയെ തുടര്‍ന്ന് പ്രമുഖ പരീക്ഷകളൊന്നും തന്നെ പിഎസ്സി മാറ്റിയിരുന്നില്ല. 18ന് നടത്താനിരുന്ന ഇന്‍സ്ട്രക്ടര്‍ ഇന്‍ വിവീങ്, ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഡിറ്റേഷന്‍ ടെസ്റ്റുകളാണ് മാറ്റിവെച്ചിട്ടുള്ളതില് ചിലത്. ഇതിന് പുറമെ നിരവധി അഭിമുഖങ്ങളും വകുപ്പ് തല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. വകുപ്പ് തല പരീക്ഷകള്‍ ്ര്രെസപംബര് 16,18, 21 തീയതികളിലായി നടത്താണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്.