കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. രണ്ട് വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ദിവസങ്ങളായി പ്രദേശത്ത് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പേരാമ്പ്രയില്‍ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് വെട്ടേറ്റിരുന്നു.
അരിക്കുളത്ത് വിഷ്ണുവിനാണ് വെട്ടേറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു സിപിഎം ആരോപണം. നേരത്തെ അഭിമന്യുവധവുമായി ബന്ധപ്പെട്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് എസ്ഡിപിഐ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.