തൃശ്ശൂര്‍: കനത്ത മഴയില്‍ പുതുക്കാടിനടുത്ത് എരിപ്പോട് മണ്‍വീട് തകര്‍ന്ന് രണ്ടു പേര് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. ചേനക്കാല വീട്ടില്‍ അയ്യപ്പന് (72), ബാബു(40) എന്നിവരാണ് മരിച്ചത്.
രാവിലെ ആറുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ വീട് അപകടാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.