കോഴിക്കോട്: കാക്കൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകൾ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. 19 വയസ്സുള്ള ചേളന്നൂർ അതിയാനത്തിൽ വീട്ടിൽ അന്വയ് രാജിനെ കാക്കൂർ ആണ് പോലീസിന്റെ പിടിയിലായത്. പരിസരത്തെ മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ചു, ഐടി ജീവനക്കാരികള്‍ക്ക് ദാരുണാന്ത്യം
അതേസമയം, മോഷ്ടാക്കളുടെ സംഘടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പഴയ സാധനങ്ങൾ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയിൽ വിൽപ്പന നടത്തിയ വിളക്കുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പകൽ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി സ്ഥലം നോക്കിവയ്ക്കും.
ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് സംഘത്തിന്റെ പതിവു രീതി. വിൽപ്പന നടത്തി കിട്ടുന്ന പണം പ്രതികൾ ധൂർത്തടിക്കുകയാണെന്നും മറ്റ് സ്ഥലങ്ങളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.