ആലപ്പുഴ: വഴിത്തർക്കത്തിനിടയുണ്ടായ സംഘട്ടനത്തിലും കല്ലേറിലും ഓട്ടോ ഡ്രൈവർ ആയ യുവാവിന് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര പാണംപറമ്പിൽ ദിലീപ് ഖാൻ ആണ് മരിച്ചത്. 45 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസിന്റെ പിടിയിലായി.
വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. കല്ലെറിൽ പരിക്കേറ്റ് കുഴഞ്ഞു വീണ ദിലീപ് ഖാൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.