തിരുവനന്തപുരം: പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്കിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
തിരുവനന്തപുരം മണ്‍വിള കിഴക്കുംകര ഫലക്ക് വീട്ടില്‍ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ് വെല്‍വെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 12നായിരുന്നു സംഭവം. ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ ഏഴാം ജന്മദിനമായിരുന്നു.
വൈകിട്ട് ഏഴ് മണിയോടെയാണ് ഷൈലയുടെ അടുത്ത സുഹൃത്ത് പിറന്നാള്‍ സമ്മാനങ്ങളും കേക്കും വാങ്ങി വീട്ടിലെത്തിയത്. കുട്ടി കേക്ക് മുറിച്ച് ആദ്യ കഷ്ണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തിരുവനന്തപുരം ബൈപ്പാസില്‍ ഈഞ്ചയ്ക്കലിലുള്ള ബേക്കറിയില്‍ നിന്നാണ് കേക്ക് വാങ്ങിയത്.
also read: പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഉടന്‍തന്നെ ബേക്കറിയില്‍ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവിടെയുണ്ടാക്കിയ കേക്കല്ലെന്നാണ് അവര്‍ നല്കിയ മറുപടി. തൊഴിലാളികള്‍ കുറവായതുകൊണ്ട് മറ്റ് സ്ഥലങ്ങളില്‍നിന്നാണ് കേക്ക് വരുത്തിയിരുന്നതെന്നാണ് ഉടമയുടെ വിശദീകരണം.