കൊണ്ടോട്ടി: ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം സംഭവിച്ചത്. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ ആണ് അപകടം. ടൂറിസ്റ്റ് ബസ് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസ്സില്‍ യാത്രക്കാരുണ്ടായിരുന്നു.
ബസിലെ യാത്രക്കാര്‍ക്കും,ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.