കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തു.
സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരതയ്ക്കെതിരായ വകുപ്പുകള്‍ (ഐപിസി 429) പ്രകാരമാണ് പോലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നായ്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണ്ട എന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
also read: പേവിഷ ബാധയേറ്റ് പശു ചത്തു, നാട്ടുകാര്‍ ആശങ്കയില്‍
നാട്ടുകാരെ തെരുവു നായ്ക്കള്‍ ആക്രമിക്കുകയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടെന്നുമാണ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ.വാസുദേവന്‍ നായര്‍ അറിയിച്ചത്. പഞ്ചായത്തിന് പരാതിയില്ല അതുകൊണ്ട് അന്വേഷണമില്ല എന്ന് പറയുന്നത് പ്രസിഡന്റിന്റെ അറിവില്ലായ്മയാണെന്ന് മൃഗസ്നേഹിയായ സദന് ആരോപിച്ചു.
ആളുകള്‍ വിഷം നല്കി നായകളെ കൊന്നതാണെന്നും മുളകുളത്ത് ചത്തിരിക്കുന്നത് തെരുവ് നായകളെല്ല വീടുകളില്‍ വളര്‍ത്തുന്ന നായകുട്ടികളാണ് മരിച്ചതെന്നും സദന് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇറച്ചിക്കകത്ത് എന്തോ വിഷം നിറച്ച് നല്‍കിയാണ് നായകളെ കൊന്നതാണെന്നും സദന് കൂട്ടിച്ചേര്‍ത്തു.