പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരില്‍ ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കള്ളന് കയറിയ നിലയില്‍. കണച്ചിറക്കല് മുഹമ്മദ് എന്ന മാണി, പ്രവാസിയായ കണച്ചിറക്കല് മുഹമ്മദലി എന്നിവരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഓണം പ്രമാണിച്ച് മുഹമ്മദും കുടുംബവും നാലുദിവസമായി ബന്ധുവീട്ടിലായിരുന്നു. ഇന്നു വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നത് തിരിച്ചറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കള്ളന് 15,000 രൂപയാണ് കവര്‍ന്നത്.
വീടിന്റെ അകത്ത് മൊത്തത്തില്‍ വലിച്ചു വാരിയിട്ട നിലയിലാണ്. തൊട്ടപ്പുറത്തുള്ള മുഹമ്മദാലിയുടെ വീട്ടിലും സമാന രീതിയില്‍ ആണ് മോഷണം നടന്നിരിക്കുന്നത്. മുഹമ്മാദാലി കുടുംബ സമേതം വിദേശത്തായതിനാല്‍, എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.