തിരുവനന്തപുരം: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാലിത്, ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ട അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചതാണ്.
ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഫ് നിരോധനവും വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ല. ബീഫ് കഴിക്കുന്നവര്‍ക്ക് കേരളവും ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമുണ്ട്.
അവയെല്ലാം വലിയ ടൂറിസം കേന്ദ്രങ്ങളുമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളുടെ വിശ്വാസങ്ങള്‍ മാനിക്കേണ്ടതുണ്ട്” -കണ്ണന്താനം പറഞ്ഞു. ഇന്ത്യയിലേക്ക് ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ടൂറിസംവകുപ്പിന്റെ ഓഫീസ് ബെയ്ജിങ്ങില്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.