തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 17 കോടി രൂപയുടെ മദ്യമാണ് തിരുവോണത്തലേന്നായ ഉത്രാടദിനത്തിൽ വിറ്റഴിച്ചത്. ബിവറേജസ് കോർപ്പറേഷനാണ് കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, കൂടുതൽ വിൽപന നടന്നത് കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ്. 1.06 കോടി രൂപയാണ് ഇവിടെ മാത്രം വിറ്റത്.
വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഊട്ടിയിൽ മലയാളി യുവാവ് മരിച്ചു, പരിക്കേറ്റവർ ആശുപത്രിയിൽ
ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംക്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസം കൊണ്ട് വിറ്റതാകട്ടെ 624 കോടി രൂപയുടെ മദ്യവും.