തിരുവനന്തപുരം: മദ്യലഹരിയില്‍ ആംബുലന്‍സ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം.
തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ആംബുലന്‍സ് ഡ്രൈവറെ പോലീസ് പിടികൂടി. നിരവധി വാഹനങ്ങളെയാണ് വെള്ളമടിച്ച് ആംബുലന്‍സുമായി റോഡിലിറങ്ങിയ ഡ്രൈവര്‍ ഇടിച്ചിട്ടത്.
also read: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്
ഒടുവില്‍ നിര്‍ത്താതെ പോയ ആംബുലന്‍സ് നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ആംബുലന്‍സ് മൂന്നു വാഹനങ്ങളെയാണ് ഇടിച്ചത്.
നാട്ടുകാര്‍ മിഥുനെ പിടികൂടിയ ശേഷം പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മിഥുനെ കസ്റ്റഡിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചതായി തെളിഞ്ഞു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ശുപാര്‍ശ ചെയതതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.