ആലപ്പുഴ: ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് അടിച്ചുകൊന്ന ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂരമായ മര്‍ദനം. അനീഷുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുന്‍പാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്.
നിഖിതയുടെ രണ്ടാം വിവാഹമാണിത്. നിഖിതയെ അനീഷിന് കടുത്ത സംശയമായിരുന്നുവെന്നും സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ആദ്യ വിവാഹം ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ നിയമപരമായി വേര്‍പെടുത്തിയിരുന്നു.
also read: നടുറോഡില്‍ വടം വലിയും കസേര കളിയും, പോലീസുകാരുടെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, വിമര്‍ശനം
വര്‍ക്കലയില്‍ അനീഷിന്റെ വീട്ടിലായിരുന്ന ഇരുവരും തമ്മില്‍ രാത്രിയില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടരയോടെ കൊലപാതകമെന്ന് പൊലീസ് പറയുന്നു. മുറിയില്‍ നിന്നുള്ള ബഹളം കേട്ട് അനീഷിന്റെ മാതാപിതാക്കളും സഹോദരനും വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിഖിതയെ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് നിഖിതയുടെ കഴുത്ത് ഞെരിഞ്ഞതിന്റെയും വയറില്‍ വിളിക്കിന്റെ മുന കൊണ്ട് കുത്തിയതിന്റെയും പരുക്കുകള്‍ കണ്ടെത്തിയത്.