ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് യുവാവിന്റെ ബൈക്കഭ്യാസം. കണ്ടാണശ്ശേരി ആളുര് സ്വദേശി പ്രണവ്(31) ആണ് കനത്ത പൊലീസ് സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ബൈക്കുമായി എത്തിയത്. യുവാവി പൊലീസ് പിടിയിലായത്.
പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ഷേത്ര നടപ്പുരയിലൂടെ യുവാവ് ബൈക്ക് ഓടിച്ച് ഉല്ലസിക്കുകയായിരുന്നു. കിഴക്കേനട കവാടം വഴിയാണ് യുവാവ് ബൈക്കുമായി അകത്ത് കയറിയത്. പടിഞ്ഞാറേ നട വരെ ബൈക്കുമായി വിലസിയ യുവാവിനെ വ്യാപാരികളാണ് തടഞ്ഞ് പൊലീസിനെ ഏല്‍പ്പിച്ചത്.
also read: ബസ്സുകളില്‍ പഴ്സ് മോഷണം പതിവ്, തമിഴ്നാട് സ്വദേശിനികളായ മോഷ്ടാക്കള്‍ അറസ്റ്റില്‍
ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം . ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബൈക്കോടിച്ച് എത്തിയ പ്രണവ് സത്രം ഗേറ്റ് കടന്ന് ക്ഷേത്രത്തിന് മുന്നിലെത്തി. ദീപസത്ംഭത്തിന് മുന്നില്‍ അത്തപ്പൂക്കളം ഇട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ പിന്‍വശത്തുകൂടി തെക്കേ നടപ്പുരയിലെത്തി കൂവള മരത്തിന് മുന്നിലൂടെ പടിഞ്ഞാറേ നടപ്പുരയിലെത്തിയ ശേഷം ഇരുമ്പ് കമ്പിയുടെ വിടവിലൂടെ പുറത്തേക്ക് കടക്കാനായിരുന്നു ശ്രമം.
അപ്പോഴേക്കും ആള്‍ക്ക് പിടിവീണു. നടപ്പുരയിലെ ഇരുമ്പ് കമ്പികള്‍ ഇളക്കിമാറ്റിയശേഷമാണ് പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.