തൃശൂര്‍: വീട് കുത്തിത്തുറന്ന് മോഷണം. 35 പവനോളം സ്വര്‍ണ്ണവും 22000 രൂപയും നഷ്ടപ്പെട്ടു. തൃശ്ശൂരിലെ ആളൂരിലാണ് സംഭവം. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി പോലീസില്‍ പരാതി നല്‍കിയത്.
വീടിന്റെ മുന്‍വശത്തുള്ള വാതിലിനോട് ചേര്‍ന്നുള്ള ജനലുകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. ഇതിലൂടെ കൈ കടത്തി മുന്‍വശത്തെ വാതില്‍ തുറന്നിരിക്കാം എന്നാണ് അനുമാനിക്കുന്നത്.പുലര്‍ച്ചേ വാതില്‍ തുറക്കുന്നത് പോലുള്ള ശബ്ദം കേട്ടതായി ജോര്‍ജ്ജിന്റെ ഭാര്യ പറഞ്ഞു.
also read: രണ്ടുദിവസത്തെ ഇടിവിന് ശേഷം മാറ്റമില്ലാതെ സ്വര്‍ണ്ണവില, ഇന്നത്തെ വില അറിയാം
രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാലയിലുള്ള സ്വര്‍ണ്ണവും പണവും നഷ്ടപെട്ടതായി കണ്ടെത്തിയത്. ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയില്‍ നിന്നാണ് 35 പവനോളം സ്വര്‍ണ്ണവും മേശയ്ക്ക് മുകളില്‍ ഇരുന്നിരുന്ന പേഴ്സില്‍ നിന്ന് 22000 രൂപയുമാണ് നഷ്ടപെട്ടത്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്വാക്ഡും ഫോറന്‍സിക് വിദഗ്ദരും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.