കോഴിക്കോട്: സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോഴിക്കോട്ടെ വിദ്യാർത്ഥികൾ. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
പ്ലസ് വൺ പ്രവേശനത്തിന് എത്തിയ വിദ്യാർത്ഥിനിയോടാണ് സ്കൂൾ അധികൃതർ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പറഞ്ഞത്. സ്കൂൾ യൂണിഫോമിൽ ശിരോവസ്ത്രം ഇല്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇവിടെ ഇങ്ങനെയാണെന്നും സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിനിയുടെ രക്ഷിതാവ് ആരോപിച്ചു. ചില കുട്ടികൾക്ക് വേണ്ടി മാത്രം ഇതിൽ മാറ്റം വരുത്താനാകില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം.
ALSO READ- ജഗതിയെ കാണാനെത്തി സുരേഷ് ഗോപി; ഓണക്കോടി സമ്മാനിച്ച് പുസ്തകവും പ്രകാശനം ചെയ്ത് താരം
ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച് കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സ്കൂളിൽ താത്കാലിക അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനി സ്കൂൾ മാറാനൊരുങ്ങുകയാണ് എന്നാണ് വിവരം.