കൊച്ചി: കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. അമ്പതുകാരിയായ പി എം സിപ്സിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. കൊച്ചി പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചാണ് കുഴഞ്ഞുവീണത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
also read: ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, ഓറഞ്ച് അലേര്‍ട്ട്
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം രാത്രി ലോഡ്ജിലെത്തിയ സിപ്സി അവിടെ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരുള്ള ലോഡ്ജില്‍ വച്ച് ഒന്നര വയസുകാരിയായ നോഹ കൊല്ലപ്പെട്ടത്. സിപ്സിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
also read: വീട്ടിലെ സ്വീകരണ മുറിയില്‍ കഞ്ചാവ് ചെടി വളര്‍ത്തി, യുവാവ് പിടിയില്‍
മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ കുഞ്ഞിന്റെ നോക്കിയിരുന്നത് സിപ്സിയായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.