ആലപ്പുഴ: കേരളത്തില്‍ പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. പല ജില്ലകളിലും കനത്ത മഴയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആലപ്പുഴ ജില്ലയിലാണ്.
അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവധിയായിരുന്നു.
മറ്റ് ജില്ലകളിലെ കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ഏറക്കുറെ ശമനമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും കാര്യമായ മഴ മുന്നറിയിപ്പില്ല. കേരള തീരങ്ങളില്‍ 11-08-2022 നും, കര്‍ണാടക തീരത്ത് 11-08-2022 മുതല്‍ 15-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴ തുടരുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.