തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനെട്ടുകാരന് മരിച്ചു. കിളിമാനൂര്‍ കാനാറ പുത്തന്‍വീട്ടില്‍ അനന്തു ആണ് മരിച്ചത്. അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണാണ് അനന്തുവിന് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കിളിമാനൂര്‍ മഹാദേവേശ്വരം മാര്‍ക്കറ്റിന് സമീപം ആണ് അപകടം. കാല്‍നടയാത്രക്കാരനായിരുന്ന മധ്യവയസ്കന് പെട്ടെന്ന് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അപകടത്തില്‍ മധ്യവയസ്ക്കനും തുടയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി വെഞ്ഞാറമൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശേഷം ബന്ധുക്കളെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന അനന്തു കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.