തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച നാട്ടുകാരനോട് നീ ഒന്നു പോടാ എന്ന് മറുപടി കൊടുത്ത് വിഡി സതീശന് എംഎല്‍എ. ഒരു ലോറിയുടെ മുന്‍ സീറ്റിലിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയ വിഡി സതീശനാണ് ഇത്തരത്തില്‍ ജനങ്ങളോട് പ്രതികരിച്ചത്.
വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന ആളെ തടയാന്‍ ശ്രമിക്കുന്നതും, ചീത്ത വിളിച്ച ശേഷം വണ്ടിയില്‍ മുന്നോട്ട് പോവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ട്. എന്ത് സാഹചര്യമായാലും ദുരന്തമുഖത്ത് നില്ക്കുന്നവരോട് ഇത്തരത്തിലുള്ള ചീത്ത പറച്ചില് എംഎല്‍എ ഒഴിവാക്കണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍.
നേരത്തെ പ്രളയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സര്‍ക്കാരിന്റെ അനാസ്ഥയണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് വിഡി സതീശന് രംഗത്തുണ്ടായിരുന്നു.