തലശ്ശേരി: തലശ്ശേരിയിൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ഫിസിക്സ് പരീക്ഷയ്ക്കിടെ ബുധനാഴ്ച രാവിലെ 10.30നാണു സംഭവം.
കുതിച്ചുപാഞ്ഞു, നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസ്, ഒരു മരണം
പരീക്ഷ എഴുതുന്നതിനിടെ പ്രകോപിതയായ സഹപാഠി, മുന്നിലിരുന്ന വിദ്യാർഥിനിയുടെ കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.