കേരളത്തിലെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി അടുത്തമാസം 10 വരെ നീട്ടി. പ്രളയകെടുതിയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ഈ മാസം 30 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. പ്രവേശനം നേടേണ്ട വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മഥന്‍.ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.