തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ വാര്‍ത്തെടുക്കാനുള്ള നിധി ശേഖരത്തിലേയ്ക്ക് 40,000 രൂപ സംഭാവന ചെയ്ത് വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍. മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.
കണ്ണു നിറഞ്ഞു പോയി മനസ്സും എന്ന തലകെട്ടോടു കൂടിയാണ് മന്ത്രി കുറിപ്പ് ആരംഭിക്കുന്നത്. തൃശ്ശൂര്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളാണ് നവ കേരളം സൃഷ്ടിക്കുന്നതിനായി നീട്ടിയിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കണ്ണു നിറഞ്ഞു പോയി മനസ്സും.
ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിന്റെ വക 40,000 രൂപ…
തൃശൂര്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേര്‍ന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.