കണ്ണൂര്‍: പിണറായി കൂട്ടക്കൊലകേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ഒടുവില്‍ അജ്ഞാത മൃതദേഹങ്ങള്‍ സംസ്രിക്കുന്ന സ്ഥലത്ത് സംസ്‌കരിച്ചു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്റെ കേസ് ഉള്ളതിനാല്‍ പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യത മുന്‍പില്‍ കണ്ട് അധികൃതര്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു.
സൗമ്യയുടെ മൃതദേഹം ആരും ഏറ്റുവാങ്ങാന്‍ എത്താത്തിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് മറവു ചെയ്തത്. പരിശോധനയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 10.30 ഓടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും കണ്ണൂരിലേരക്കു കൊണ്ടുവന്നു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ സമ്മതത്തോടെയാണ് സൗമ്യയെ പയ്യാമ്പലത്ത് മറവു ചെയ്തത്. ജയില്‍ അധികൃതരും പോലീസും കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുടെ സാരിയിലാണ് സൗമ്യ തൂങ്ങിയത്.