കൊച്ചി: പ്രളയത്തില്‍ വലയുന്ന സംസ്ഥാനത്തിന് ഇരട്ടി നല്കി ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയുമാണ് കൂട്ടിയത്. ജൂലൈ , ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് രണ്ടു രൂപ 26പെസയും, പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 81രൂപ 17 പൈസയാണ്. ഡീസല്‍ വില 74.43 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപ 83 പൈസയും ഡീസല്‍ വില 73 രൂപ 18 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 80 രൂപ 9 പൈസ ഡീസല്‍ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചു.