മുംബൈ: പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ നിന്ന് ജലം വറ്റിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് ഹെവി വാട്ടര്‍ പമ്പുകള്‍ ഇറക്കുന്നു. തായ്ലാന്ഡില് ഗുഹയില്‍ വെള്ളംകയറി കുട്ടികള്‍ അകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടര്‍ പമ്പുകളാണ് കേരളത്തിലേക്ക് അയക്കുകയെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന് അറിയിച്ചു.
കേരളത്തില്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ പമ്പുകള്‍ ആവശ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്തിരുന്നു. മന്ത്രിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ‘കിര്ലോസ്കര്’ കമ്പനിയുമായി ചര്‍ച്ച ചെയ്താണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മന്ത്രി ഗിരീഷ് മഹാജന് പറഞ്ഞു. പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരേയും അയക്കും.
കേരളത്തില്‍ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വൈദ്യസംഘത്തെ നയിച്ച് ഗിരിഷ് മഹാജന് എത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ 100 ഡോക്ടര്‍മാരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വൈദ്യസഹായം എത്തിച്ചത്. 18,000 പേരെ സംഘം പരിശോധിച്ചതായി മന്ത്രി പറഞ്ഞു.