ചാലക്കുടി: കുത്തിയൊലിക്കുന്ന പ്രളയം ചാലക്കുടിയെ പൂര്‍ണ്ണമായും തകര്‍ത്തിട്ടും തലയുയര്‍ത്തി അനക്കം പോലും തട്ടാതെ നടന് കലാഭവന്‍ മണിയുടെ ശില്പം. ചലച്ചിത്ര താരം ഗിന്നസ് പക്രുവാണ് മണിയുടെ ശില്പം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശില്പം പ്രതിഷ്ഠിച്ചുള്ള ഭാഗത്തെ തൂണുകള്‍ തകര്‍ന്നടിഞ്ഞുവെങ്കിലും യാതൊരു കോട്ടവും തട്ടാതെ കലാഭവന്‍ മണിയുടെ പ്രതിമ നിലനില്‍ക്കുകയായിരുന്നു.
ജനത നാളിത്രയും കാണാത്ത പ്രളയമാണ് സംസ്ഥാനത്ത് കണ്ടത്. നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത പ്രളയമാണെന്നും മറ്റു ചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രളയത്തില്‍ ഏറെ നാശം വിതച്ചതും, കണ്ണൂര്‍ കാഴ്ചകളും മാത്രമായത് ചാലക്കുടി നഗരത്തിലാണ്. കോടികളുടെ നഷ്ടമാണ് ചാലക്കുടിയില്‍ മാത്രം. കുത്തിയൊലിച്ചു വന്ന വെള്ളം കടകളുടെ ഷട്ടര്‍ തുടങ്ങി പലതും നശിച്ചു പോയിരുന്നു. പല വീടുകളും വെള്ളത്തിനടിയിലായി. ചിലത് തകര്‍ന്നു വീണു. കഴുത്തറ്റം മുങ്ങിയിട്ടും യാതൊരു കേടുപാടും സംഭവിക്കാത്ത മണിച്ചേട്ടന്റ പ്രതിമ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
പക്രു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്;
വെള്ളപ്പാച്ചിലില്‍ ……………:::…………………
തൂണുകള്‍ തകര്‍ന്നു ..
മണിച്ചേട്ടന്റെ ശില്പം അങ്ങനെ തന്നെ …നിന്നു