കൊച്ചി: മലയാള സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ വീണ്ടും പൊട്ടിതെറിച്ച് അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അജു പ്രതികരണം അറിയിച്ചത്.
ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ച് കട്ടക്ക് നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ മാധ്യമങ്ങളും അന്നൊന്നും ഒരു ദേശീയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ച് കണ്ടിട്ടില്ല അജു കുറിച്ചു. ഇന്ന് അതിജീവിച്ച് വരുമ്പോള്‍, ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് തീര്‍ക്കും. ഇവിടെ വാഴ വെട്ടാന്‍ വരണ്ട എന്നും താരം തുറന്നടിച്ചു.
ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബര്ഷിപ്പും വേണ്ടെന്നും, മലയാളി ആയാല്‍ മതിയെന്നും പറഞ്ഞാണ് അജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. അര്‍ണാബിന്റെ ചര്‍ച്ച നടന്ന ദിവസം ‘മോനേ ഗോസ്വാമി നീ തീര്‍ന്നു’ എന്ന പോസ്റ്റും അജു വര്‍ഗീസ് ഇട്ടിരുന്നു. നിമിഷ നേരം കൊണ്ടാണ് വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതുപോലെയൊരു നാണംകെട്ട വര്‍ഗ്ഗത്തെ കണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്രസഹായം ആവശ്യപ്പെടുന്ന മലയാളികളെ ഉദ്ധരിച്ച് കൊണ്ട് അര്‍ണാബ് പരാമര്‍ശിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍ കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്രേ ഉറക്കെ ശബ്ദിച്ചു കണ്ടും ഇല്ല കെട്ടും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോള്‍ ശെരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും, അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബെര്ഷിപ്പും വേണ്ട, മലയാളി ആയാല്‍ മതി.