സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നായി കൂടുതല്‍ പേര് മടങ്ങുന്നു. 1435 ക്യാംപുകളിലായി 4,62,456 പേരാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം ദുരന്തത്തില്‍ ആഗസ്റ്റ് 8 മുതല്‍ 302 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയക്കെടുതി വിലയിരുത്താന്‍ കലക്ടര്‍മാരുമായും എസ്പിമാരുമായും മുഖ്യമന്ത്രി വൈകീട്ട് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും.
29ന് സ്കൂളുകള്‍ തുറക്കുന്നത് കൊണ്ട് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാംപുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇപ്പോഴും സജീവമാണ്.