പാലക്കാട്: കസബ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പിആര്‍ റെനിലിനെ കാണാനില്ലെന്ന് പരാതി. രാവിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് പിആര്‍ റെനില്‍.
രാവിലെ 4.30 ന് സ്റ്റേഷനില്‍ നിന്ന് വടക്കന്തറയിലെ താമസ സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു. യാക്കര പുഴയോട് ചേര്‍ന്ന് ബൈക്കും പേഴ്സും കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നു.