കണ്ണൂര്‍: തിരുവോണനാളില്‍ കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോളയാട് സ്വദേശികളായ റഫീക്ക്, ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവോണ ദിവസം രാത്രിയായിരുന്നു അക്രമം. ബൈക്കിലെത്തിയ സംഘമാണ് ഇവരെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.