മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരള ജനതക്ക് കൃത്യമായി സൗകര്യങ്ങൾ ഒരുക്കിയ കേരള സർക്കാരിന് അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരം. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച യൂനിസെഫ് കേരള സർക്കാരിനെയും ആലപ്പുഴ ജില്ലാ ഭരണകൂടത്തിനെയും അഭിനന്ദിച്ചത്.
പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ ന്യൂയോർക്ക് ആസ്ഥാന ആയി പ്രവർത്തിക്കുന്ന യൂനിസെഫിന്റെ പ്രതിനിധികൾ ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. യൂനിസെഫിന്റെ 3 അംഗ ടീമാണ് ജില്ലയിലെ ക്യാമ്പുകൾ സന്ദർശിച്ചത്. വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ ,സുരക്ഷിതത്വം, വേസ്റ്റ് മാനേജ്മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചത്.
എസ്എൻ കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പു സന്ദർശിച്ച ടീം അഗങ്ങൾ പൂർണ തൃപ്തി രേഖപ്പെടുത്തി. ക്യാമ്പിലെ എല്ലാ സജ്ജീകരണങ്ങളേയും പ്രശംസിച്ചതോടൊപ്പം തന്റെ 20 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും അഭിനന്ദിച്ചു കൊണ്ട് യൂനിസെഫ് അഗം ഭംൻഗു ബിഹാരി സർക്കാർ ക്യാമ്പിലെ സന്ദർശക ഡയറിയിൽ കുറിച്ചു.
ക്യാമ്പിലെ ഹെൽത്ത് & സാനിറ്റേഷൻ പ്രവർത്തനങ്ങളെ പറ്റി വിശദമായി ചോദിച്ചറിഞ്ഞ അംഗങ്ങൾ ക്യാമ്പിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ പൂർണതൃപ്തി രേഖപ്പെടുത്തുകയും കണിച്ചുകുളങ്ങരയിലെ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റിലെത്തി പ്രവർത്തങ്ങൾ കാണുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. ഭക്ഷ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കിയതിന് ക്യാമ്പിലെ ഹെൽത്ത് സാനിറ്റേഷൻ ടീമിനെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സംഘം മടങ്ങിയത്